ഇമ്രാന്റെ അതിമോഹം തീര്‍ക്കാന്‍ ഇന്ത്യ ഇറങ്ങി ; റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കവുമായി പാക്കിസ്ഥാന്‍

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കവുമായി പാക്കിസ്ഥാന്‍. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങള്‍ വഴി കൂടുതല്‍ ആളുകളെ സംഘടിപ്പിക്കാന്‍ ആസൂത്രണം നടത്തി വരികയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധ പ്രകടനം നടത്താനാണ് ഇവര്‍ സമൂഹ മാധ്യമം വഴി ആഹ്വാനം നല്‍കുന്നത്. 5000ത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പാക് സംഘം പ്രചരിപ്പിക്കുന്നത്.
ചില ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേരുന്നുണ്ട്. പാക്കിസ്ഥാന്റെ ആസൂത്രിതമായ നീക്കം സംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിഷേധത്തിന് നിരോധനം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുകെയിലെ നിരവധി ഇന്ത്യക്കാര്‍ അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. പതാകയോ ഭരണഘടനയോ കത്തിച്ചുകൊണ്ട് ആരുടെയും വികാരത്തെ വ്രണപ്പെടുത്താനല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണെന്ന് തെഹ്രീക്- ഇ- കശ്മീര്‍ യുകെയുടെ പ്രസിഡന്റ് ഫാഹിം കയാനി പറഞ്ഞു. അതിനിടെ റിപ്പബ്ലിക് ദിനത്തില്‍ കശ്മീരില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജെന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയ്ബ, ജയ്ഷ ഇ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിദേശ ഭീകര്‍ ഉള്‍പ്പടെയുള്ള സംഘം ഇതിനായി കശ്്മീരില്‍ എത്തിയിട്ടുണ്ടെന്നും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha