Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി

27 JANUARY 2020 09:42 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് 27 ലക്ഷം രൂപ നഷ്ടമായതായി റിപ്പോര്‍ട്ട് .ബെംഗളൂരു സ്വദേശിയായ അര്‍ജ്ജുന്‍ ആണ് തട്ടിപ്പിനിരയായത്. 1വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്കായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു നമ്ബര്‍ ലഭിക്കുകയും അതിലേക്ക് വിളിക്കുകയുമായിരുന്നു. മദ്യവില്‍പ്പനശാലയിലെ സ്റ്റാഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഓര്‍ഡര്‍ എടുത്തു. 1,500 രൂപയുടെ മദ്യമാണ് അര്‍ജ്ജുന്‍ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ക്യാഷ്ഓണ്‍ഡെലിവറി ഓപ്ഷന്‍ ഇല്ലെന്നും വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിന് മുമ്ബ് ഓണ്‍ലൈനായി പണം നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അര്‍ജ്ജുന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അയാളുമായി പങ്കിട്ടു. പേയ്‌മെന്റ് പൂര്‍ത്തിയാക്കുന്നതിന് ഒടിപി നല്‍കണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുകാരന് അര്‍ജ്ജുന്‍ ഒടിപി നല്‍കി. തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍ നിന്ന് 1,500 രൂപ ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് അര്‍ജ്ജുന് ലഭിക്കുകയും ചെയ്തു. പക്ഷേ ട്രാന്‍സാക്ഷനില്‍ ചില സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞയാള്‍ വീണ്ടും ഒടിപി അയച്ച് തരണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച അര്‍ജ്ജുന്‍ ഒടിപി അയച്ചു കൊടുത്തതിലൂടെയാണ് തട്ടിപ്പിനിരയായത് എന്ന് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടി വരികയാണ് എന്നും അര്‍ജ്ജുന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം പോലീസ് കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. തട്ടിപ്പുകാരനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് ജമ്മു ബ്രാഞ്ചിലാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (15 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (27 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (38 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (47 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (59 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends