കൊറോണ വൈറസ്...കേരളത്തില്‍ നിന്നുള്ളവരെ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധിക്കുന്നു
കൊറോണ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളവരെ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധിക്കുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. വിദഗ്ദ മെഡിക്കല്‍ സംഘത്തെ അതിര്‍ത്തികളില്‍ ഇരുസംസ്ഥാനങ്ങളും നിയോഗിച്ചിട്ടുണ്ട്. ബന്ദിപ്പൂര്‍ പാതയിലാണ് കര്‍ണാടക പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കാസര്‍ഗോഡ് ഭാഗത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി, കോയമ്ബത്തൂര്‍, തൂത്തുകുടി, വാളായാര്‍ എന്നീ പ്രദേശങ്ങളിലാണ് കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുന്നത്. കെ.എസ്.ആര്.ടി.സി ബസുകളിലെ യാത്രക്കാരെയും ആരോഗ്യ വകുപ്പ് വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നു. കൊറോണ രോഗിയെ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട അടിയന്തിര ചികിത്സാ സൗകര്യങ്ങളും ഇവര്‍ ലഭ്യമാക്കിയതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha