Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിൽ നഷ്ടമായി; പിതാവ് മക്കളെ കൊലപ്പെടുത്തി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; കൊല നടന്നത് ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്

10 FEBRUARY 2020 05:36 PM IST
മലയാളി വാര്‍ത്ത

ജോലി നഷ്ട്ടമായതിന്റെ മനഃപ്രയാസ്സത്തിൽ പിതാവ് മക്കളെ കൊലപ്പെടുത്തി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.തൊഴില്‍ നഷ്ടമായ 44 കാരന്‍ ആണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ദില്ലി ഷാലിമാര്‍ ബാഗിലാണ് സംഭവം നടന്നത്. മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തി ഹൈദര്‍പുര്‍ ബാദ്‍ലിയില്‍ ദില്ലി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത് . വീട്ടിനുള്ളില്‍ വെച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി .കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

മാധൂര്‍ മലാനിയുടെ ഭാര്യ രൂപാലി ഉച്ചക്ക് ശേഷം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ മെട്രോ സ്റ്റേഷനില്‍ എത്തിയത്. തിരിച്ചെത്തിയ ഭാര്യ മുറിയില്‍ കുട്ടികള്‍ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു . പൊലീസിനെ വിവരം അറിയിച്ച് ഭര്‍ത്താവിനെ തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീടാണ് മരണ വിവരം അറിയുന്നത്.

സാന്‍ഡ്‍പേപ്പര്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂര്‍ മലാനി. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കമ്പനി പൂട്ടിയതോടെ കഴിഞ്ഞ ആറ് മാസമായി മാധൂര്‍ തൊഴില്‍ രഹിതനായിരുന്നു . തൊഴില്‍ നഷ്ടമായതില്‍ ഇയാള്‍ ഏറെ വിഷണ്ണനായിരുന്നു. മാതാപിതാക്കളുടെ സഹായം കൊണ്ടാണ് ഇയാളും ഭാര്യയും കുട്ടികളും ജീവിച്ചിരുന്നത്. തൊഴില്‍ നഷ്ടപ്പെട്ടതില്‍ തനിക്കുള്ള മാനസിക പ്രയാസം ഇയാള്‍ സുഹൃത്തുക്കളുമായും പങ്കുവെച്ചിരുന്നു. അതേസമയം, ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെത്തുടര്‍ന്ന് ദില്ലി മെട്രോ ട്രെയിനുകള്‍ കുറച്ച് സമയം വൈകിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends