ഭർത്താവിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് സംശയം; അവിഹിതക്കഥയിൽ തർക്കം മൂത്തു, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ശരീരത്തിൽ ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിച്ച് പക തീർത്ത് ഭാര്യ: പൊള്ളലേറ്റ് അലറിവിളിച്ച് ഭർത്താവ് പുറത്തേയ്ക്ക് ഓടിയിട്ടും കൂസലില്ല: ഭാര്യ അറസ്റ്റിൽ

ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച സ്ത്രീ അറസ്റ്റിൽ. കർണാടക യശ്വന്ത്പുർ സ്വദേശി പത്മ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. ഒമ്പത് വർഷം മുൻപായിരുന്നു മഞ്ജുനാഥിന്റെയും പത്മയുടെയും വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിൽ തുടങ്ങിയ തർക്കത്തിനടുവിലാണ് കിടന്നുറങ്ങിയ ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചത്. അൻപത് ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് മഞ്ജുനാഥ്. ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ദമ്പതികള്‍ തമ്മിൽ നിരന്തരം കലഹം ഉണ്ടാകുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായി. അടുത്ത ദിവസം രാവിലെയാണ് പത്മ ഭർത്താവിനെ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നു മഞ്ജുനാഥിന്റെ ശരീരത്തിലേക്ക് ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ ഇയാളെ അയല്‍വാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും തോളിനും കൈകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പത്മയെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha