കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ നടപടിക്കെതിരെ ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ നടപടിക്കെതിരെ ഇന്ത്യ . കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഉര്‍ദുഗാന്‍ കശ്മീര്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയത്.
പാകിസ്താന്റെ കശ്മീര്‍ നയത്തിന് പിന്തുണ നല്‍കുന്നതായി ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. തുര്‍ക്കി ഭരണകൂടം ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപ്പെടേണ്ട. വസ്തുതകള്‍ മനസിലാക്കി മാത്രം വേണം പ്രതികരിക്കാന്‍.
പാകിസ്താന്‍ ഉറവിടമായിട്ടുള്ള തീവ്രവാദം ഇന്ത്യക്കും മേഖലക്കാകെയും ഭീഷണിയാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ കശ്മീര്‍ വിഷയം തര്‍ക്കത്തിലൂടെയോ അടിച്ചമര്‍ത്തലിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഉര്‍ദുഗാന്റെ പ്രസ്താവന. നമ്മുടെ കശ്മീരി സഹോദരി-സഹോദരന്‍മാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതല്‍ രൂക്ഷമായി. ഇന്ന് കശ്മീര്‍ നിങ്ങളെ പോലെതന്നെ ഞങ്ങളുടെയും മുഖ്യ വിഷയമായി മാറിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha