വിവാദമുയര്‍ത്തി ഐഎഎസ്- ഐപിഎസ് വിവാഹം, പ്രണയദിനത്തില്‍ ഓഫീസില്‍ വിവാഹം!

പ്രണയിനികളുടെ ദിനത്തില്‍ വിവാഹിതരായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഐഎഎസ്-ഐപിഎസ് ദമ്പതികളുടെ വിവാഹം വിവാദമാകുന്നു.
2015 ബാച്ചിലെ ബംഗാള്‍ കേഡര്‍ ഓഫിസറായ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ്‌ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് തുഷാര്‍ സിംഗ്ലയുടെ ഓഫീസില്‍ വച്ചാണ് നടന്നത്.
വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാര്‍ എത്തിയത്. എന്നാല്‍ ചുവന്ന സാരി ധരിച്ചാണ് നവ്‌ജ്യോത് സിമ്മി വന്നത്.
പാട്‌നയില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നവ്‌ജ്യോത് സിമ്മി. പുതിയ ഓഫീസില്‍ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാര്‍ വിവാഹം നടത്തിയത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.എന്നാല്‍ ഓഫീസില്‍വെച്ച് വിവാഹം നടത്തിയതില്‍ തെറ്റില്ലെന്നാണ് മന്ത്രിയും ഹൌറ ജില്ലാ പ്രസിഡന്റുമായ അരുപ് റോയ് പ്രതികരിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍വെച്ച് വിവാഹം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ ഓഫീസില്‍വെച്ചു തന്നെ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ക്ഷേത്രത്തിലേക്കാണ് പോയത്.
https://www.facebook.com/Malayalivartha