ഓട്ടോ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് ഉണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍

ഗുജറാത്തിലെ മട്ടറിലെ ദേശിയ പാതയിലെ ആറ്‌വരിപ്പാത അശ്രദ്ധമായി മുറിച്ചു കടന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്.
വാഹനം വരുന്നത് ശ്രദ്ധിക്കാതെ സര്‍വീസ് റോഡില്‍ കൂടിയെത്തിയ ഓട്ടോ, റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണമായത്.
കാര്‍ യാത്രികര്‍ സുരക്ഷിതരാണെന്നും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സമീപത്തെ സിസിടിവിയില്‍ ആണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha