ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ..?. സോഷ്യൽ മീഡിയയിൽ തരംഗമായി ഉയർന്ന ഈ ചോദ്യത്തിന്റെ അലയൊലിയിൽ പുത്തൻ താരോദയം.. കേന്ദ്ര സര്‍ക്കാര്‍ ഈ കാളയോട്ടക്കാരന് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുന്നു. ഇതോടെ ട്രാക്കിലെ പുതിയ താരോദയത്തിനാണ് കളമൊരുങ്ങുന്നത് ..

ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ..?. സോഷ്യൽ മീഡിയയിൽ തരംഗമായി ഉയർന്ന ഈ ചോദ്യത്തിന്റെ അലയൊലിയിൽ പുത്തൻ താരോദയം.. കേന്ദ്ര സര്‍ക്കാര്‍ ഈ കാളയോട്ടക്കാരന് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുന്നു. ഇതോടെ ട്രാക്കിലെ പുതിയ താരോദയത്തിനാണ് കളമൊരുങ്ങുന്നത് ..ഒപ്പം ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെന്ന് അവകാശപ്പെടുന്ന ശ്രീനിവാസ ഗൗഡയുടെ ജീവിതവും മാറിമറിയുന്നു
. കമ്പാല എന്നറിയപ്പെടുന്ന കര്‍ണ്ണാടകയിലെ കാളയോട്ട മത്സരത്തില്‍ മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ(28) ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന വേഗതയിലുള്ള മിന്നുന്ന പ്രകടനം ആണ് കാഴ്ചവെച്ചത് . ഇത് വാര്‍ത്തയായതോടെയാണ് സ്‌പോര്‍ട്‌സ് യുവജന കാര്യമന്ത്രി കിരണ്‍ റിജു ശ്രീനിവാസ ഗൗഡയ്ക്ക് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തിയത്
കര്‍ണ്ണാടകത്തിലെ കാളയോട്ടക്കാരന്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ മെഡല്‍ നേടുമോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ(സായ്) ശ്രീനിവാസ ഗൗഡയെ ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്.
ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം. നമ്മുടെ ഗ്രാമീണ മേഖലയില്‍ ഇത്തരം ഒരുപാട് കായിക താരങ്ങളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്ഭുതപ്പെടുത്തുന്ന കായികശേഷിയുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കമ്പാല മത്സരത്തില്‍ ചെളിയില്‍ കാളയ്‌ക്കൊപ്പം 142 മീറ്റര്‍ വെറും 13.62 സെക്കന്‍ഡുകൊണ്ടാണ് ശ്രീനിവാസ ഗൗഡ മറികടന്നത്. എന്നാല്‍ ശ്രീനിവാസന് 100 മീറ്റര്‍ ഇടപെടാന്‍ എത്ര സമയം എടുത്തിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലുകളില്‍ 9.55 സെക്കന്‍ഡ് മതിയെന്ന് കണ്ടെത്തുകയായിരുന്നു. അതായത് ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ .03 സെക്കന്‍ഡ് മുന്നില്‍, അതും ചെളിയില്‍ കാളകള്‍ക്കൊപ്പം.
കാളയോട്ടത്തില്‍ റഫറിയായിരുന്ന വിജയകുമാര്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചെളിയില്ലാതെ ശ്രീനിവാസന്‍ ട്രാക്കില്‍ ഓടിയാല്‍ മികച്ച പ്രകടനമാകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ.
സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. ജോലിയില്ലാത്തപ്പോഴാണ് കാളയോട്ടത്തില്‍ ഹരം കയറുന്നത്. ആറ് വര്‍ഷമായി കമ്പാല മത്സരത്തില്‍ സജീവമാണ്...ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും...എന്നാല്‍ തന്റെ വിജയത്തിനു പിന്നില്‍ കാളകളാണെന്നാണ് ശ്രീനിവാസ ഗൗഡ പറയുന്നത്.
അതേസമയം ശ്രീനിവാസ ഗൗഡയെപ്പോയുള്ളവര്‍ക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നല്‍കിയാല്‍ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാര്‍ ഇന്ത്യക്കുണ്ടാകുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ
https://www.facebook.com/Malayalivartha