സ്കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു...പഞ്ചാബിലെ സാഗ്രൂറിലെ ലോങ്ഗോവാളിലുള്ള സ്‌കൂൾ ബസ്സിനാണ് അൽപ്പം മുൻപ് തീപിടിച്ചത്

സ്കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു...പഞ്ചാബിലാണ് സംഭവം . പഞ്ചാബിലെ സാഗ്രൂറിലെ ലോങ്ഗോവാളിലുള്ള സ്‌കൂൾ ബസ്സിനാണ് അൽപ്പം മുൻപ് തീപിടിച്ചത്
അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനം പൂർണ്ണമായി കത്തിനശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാഗ്രൂറിലെ പൊതുവിദ്യാലയത്തിലെ വാനിനാണ് തീപിടിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് വിവരം
സ്കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപിടിച്ച വിവരം വഴിയാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാഹനം നിര്‍ത്താന്‍ വഴിയാത്രക്കാര്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം കത്താന്‍ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇതിൽ നാല് വിദ്യാർഥികൾക്ക് പൊള്ളലേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ വാനിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ നാലുകുട്ടികള്‍ കുടുങ്ങുകയായിരുന്നു. ഏഴിനും 12 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍
https://www.facebook.com/Malayalivartha