Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

15 FEBRUARY 2020 08:32 PM IST
മലയാളി വാര്‍ത്ത

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് പത്താംക്ലാസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശശി മാല (44) ആണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥയാണ് അവര്‍. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴുത്ത് ഞെരിച്ചാണ് പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് അവിടെനിന്ന് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തി. പോലീസിനെ വിവരം അറിയിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംശയം തോന്നിയ പോലീസ് മകളെ ചോദ്യംചെയ്യുന്നതിനിടെ 15കാരി കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തത്. കാമുകനെ കാണരുതെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് മകള്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends