Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീയണച്ചു മുന്നേറുന്നതിനിടെ കാറ്റ് വില്ലനായി! ജീവൻ നഷ്ടമായത് മൂന്ന് ജീവനക്കാർക്ക്

17 FEBRUARY 2020 03:27 PM IST
മലയാളി വാര്‍ത്ത

കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖലയിൽ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്ന് ഫോറസ്റ്റ് വാച്ചർമാർക്ക് ജീവൻ നഷ്ടമായി. ഈ കാട്ടുതീയിൽ അവർ വെന്തുമരിക്കുകയായിരുന്നു . ചെറുതുരുത്തിയിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലായിരുന്നു തീപിടിത്തം ഉണ്ടായത്. വനം ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ ( താൽക്കാലിക ജീവനക്കാരൻ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പിൽ ശങ്കരൻ (48) എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്ത് വച്ച് തന്നെ ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായിരുന്നു. ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദേശമംഗലം, ചെറുതുരുത്തി, മുള്ളൂർക്കര, വരവൂർ പഞ്ചായത്തുകളുടെ ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം ഉണ്ടായത് . കൊറ്റമ്പത്തൂർ, കുമരംപനാൽ, പള്ളം മേഖലകളോടു ചേർന്നു കിടക്കുന്ന മലയുടെ മുകളിൽ 3 ദിവസമായി തീ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട് .

കാട്ടുതീ അണയ്ക്കാൻ നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ ഉൾപ്പെട്ട സംഘം പലതായി പിരിഞ്ഞ് ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു കാടുകയറിയത്. ദിവാകരനും വേലായുധനും ഉൾപ്പെട്ട സംഘം പച്ചില കൊണ്ടു തീയണച്ചു മുന്നേറുകയായിരുന്നു . ഇതിനിടയിൽ ശക്തമായ കാറ്റിൽ തീ പടരുകയും ചെയ്തു . മൂന്നുപേർ തീവലയത്തിൽ അകപെട്ടു പോകുകയും ചെയ്‌തു. . ഒരാൾ രക്ഷപ്പെട്ടു മറ്റൊരു സംഘത്തെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു . അവരെയും കൂട്ടി എത്തുമ്പോഴേക്കും 2 പേർക്ക് ജീവൻ നഷ്ടമായിരുന്നു . മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കു സഹായം ലഭ്യമാക്കുമെന്നു വനം മന്ത്രി കെ.രാജു അറിയിക്കുകയുണ്ടായി . വനം വകുപ്പ് തുടര്‍നടപടികൾ സ്വീകരിക്കും . തീ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് പടരുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. തീ അണയ്ക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends