നിര്‍ത്തിയിട്ടിരുന്ന തീര്‍ത്ഥാടകരുടെ വാഹനത്തില്‍ സ്വകാര്യ ബസ് ഇടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു മരണം
തെങ്കാശി വാസുദേവ നല്ലൂരിനടുത്ത് നിര്‍ത്തിയിട്ടിരുന്ന തീര്‍ത്ഥാടകരുടെ വാഹനത്തില്‍ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് മരണം. കൊല്ലം സ്വദേശികളായ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ നൈനാന്, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ് എന്നിവരും ശിവകാശി സ്വദേശി രാജശേഖറുമാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. സിഞ്ചുവും സിജുവും ഉള്‍പ്പടെയുള്ളവര്‍ വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ത്ഥാടനത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് കാറില്‍ സ്വകാര്യ ബസ് വന്ന് ഇടിച്ചത്. ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു ബസ്. തീര്‍ത്ഥാടക സംഘത്തിന്റെ കാര്‍ തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്.
കേടായ വാഹനം നീക്കാന്‍ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖരന്. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചു. അപകടം നടന്ന ഉടന്‍ വാസുദേവ നെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ശിവഗിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha