മുതിര്‍ന്ന ബംഗാളി അഭിനേതാവും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പാല് അന്തരിച്ചു... ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം
മുതിര്‍ന്ന ബംഗാളി അഭിനേതാവും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പാല് (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മകളെ സന്ദര്‍ശിച്ചശേഷം കോല്‍ക്കത്തയിലേക്കു മടങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയ തപസിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂഹുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.
കൃഷ്ണനഗറില്‍ നിന്നു രണ്ടു തവണ പാര്‍ലമെന്റിലേക്കും അലിപോറില്‍നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറില്‍ റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം തപസ് അഭിനയിച്ചിരുന്നില്ല. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha