Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച്‌ ഗൂഗിള്‍; മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിളിന്റെ വിശദീകരണം; വൈഫൈ സംവിധാനം തുടർന്നും പ്രവർത്തിക്കുമെന്ന് റെയിൽടെൽ

18 FEBRUARY 2020 10:30 AM IST
മലയാളി വാര്‍ത്ത

ഏകദേശം നാന്നൂറോളം റെയിൽവെ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതു സ്ഥലങ്ങളിലുമാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഗൂഗിൾ സൗജന്യ സേവനം രാജ്യത്ത് നൽകിയത്. ഈ വർഷത്തിൽ തന്നെ സൗജന്യ സേവനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

ഇന്റര്‍നെറ്റ് പ്ലാനുകളെല്ലാം മെച്ചപ്പെട്ടത് കൊണ്ടു തന്നെ ആളുകള്‍ ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയതെന്നും ഗൂഗിള്‍ പറഞ്ഞു.

സൗജന്യ വൈഫൈ പദ്ധതിയുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും നന്ദി അറിയിക്കുന്നതായി സീസര്‍ സെൻഗുപ്ത പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, തായ്‌ലന്‍ഡ്, ഫിലീപ്പീന്‍സ്, മെക്‌സിക്കോ, ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലും ഗൂഗിളിന്റെ സൗജന്യ വൈഫൈ പദ്ധതി നിലവിലുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണമേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.എന്നാൽ, ഗൂഗിൾ പിൻവാങ്ങിയാലും നിലവിൽ തങ്ങളുടെ കീഴിലുള്ള 5600 സ്റ്റേഷനുകളിലെ വൈഫൈ സംവിധാനം തുടർന്നും പ്രവർത്തിക്കുമെന്ന് റെയിൽടെൽ വ്യക്തമാക്കി. ബാക്കിയുള്ള സ്റ്റേഷനുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.

2020-നുള്ളിൽ രാജ്യത്തെ തിരക്കുള്ള 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി വൈഫൈ നൽകുയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി 2015-ലാണ് ഗൂഗിൾ ആരംഭിച്ചത്. 2018-ൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചതായും രാജ്യത്തെ ആയിരക്കണക്കിന് സ്റ്റേഷനുകളിലേക്ക് സൗകര്യം വ്യാപിപ്പിക്കാൻ കഴിഞ്ഞതായും ഗൂഗിൾ വക്താവ് പറഞ്ഞു.

രാജ്യത്തെ മൊബൈൽ ഡേറ്റ വളരെയധികം ചെലവുകുറഞ്ഞ സാഹചര്യത്തിലാണ് പദ്ധതി നിർത്തുന്നത്. ആഗോളതലത്തിൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ മൊബൈൽ ഡേറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. 2019-ലെ ട്രായ് റിപ്പോർട്ടനുസരിച്ച് അഞ്ചുവർഷത്തിനിടെ ഡേറ്റനിരക്ക് 95 ശതമാനത്തോളം കുറഞ്ഞു. കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സൗകര്യം നിർത്തുന്നതെന്ന് സെൻഗുപ്ത വ്യക്തമാക്കി.

ആഗോള നെറ്റ്‌വർക്കിങ് ഭീമനായ സിസ്കോയുമായിച്ചേർന്നാണ് അതിവേഗ, സൗജന്യ വൈഫൈ സംവിധാനം ഗൂഗിൾ ഇന്ത്യയിലാരംഭിച്ചത്. ഈ സംവിധാനം മറ്റു വികസ്വരരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends