Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രംപിനെ വരവേൽക്കാനൊരുങ്ങി താജ് മഹലും; ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന ട്രംപ് ആഗ്രയും സന്ദർശിക്കും

18 FEBRUARY 2020 01:20 PM IST
മലയാളി വാര്‍ത്ത

രണ്ടുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. അമേരിക്കൻ പ്രസിഡന്റ്റിന് അവിസ്മരണീയ സ്വീകരണം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന ട്രംപ് ലോകാത്ഭുതങ്ങളിൽ ഒന്നായ ടാജ് മഹലും സന്ദർശിക്കുന്നുണ്ട്. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെസ്വീകരിക്കാനൊരുങ്ങുകയാണ് ആഗ്ര. ഫെബ്രുവരി 24,25 തിയ്യതികളില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിന്റെ കാര്യപരിപാടികളില്‍ താജ്മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ താജ്മഹലിന് ചുറ്റുമുള്ള മതിലുകളെല്ലാം പെയിന്റ് ചെയ്ത് ഭംഗിയാക്കിയിരുന്നു . മതിലുകളില്‍ കലാകാരന്മാരെക്കൊണ്ട് വാള്‍ പെയിന്റിങ്ങുകളും ചെയ്തു. താജ്മഹലിലേക്കുള്ള റോഡുകളും വൃത്തിയാക്കി കഴിഞ്ഞു . ഡിവൈഡുറകള്‍ പെയിന്റടിച്ചു. റോഡുകള്‍ക്ക് മധ്യത്തിലുള്ള പ്രതിമകള്‍ മിനുക്കി. താജ്മഹലിന് സമീപമുള്ള കലാകൃതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മൊഹബത്ത് എന്ന സാംസ്‌കാരിക പരിപാടിയിലും ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന ലഭിക്കുന്നത്.
ട്രംപിന്‌റെ സുരക്ഷയ്ക്കായി 5000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനുവരി മാസം ആദ്യം യുഎസില്‍ നിന്നുള്ള സുരക്ഷാ സംഘം താജ്മഹല്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. 24, 25 തീയതികളിലാണ് ട്രംപും ഭാര്യ മെലാനിയും ആദ്യ ഇന്ത്യാസന്ദർശനത്തിനെത്തുന്നത്. ഡൽഹിക്കുപുറമേ അഹമ്മദാബാദിലും സന്ദർശനം നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends