Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ വിവരമറിയും... സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ച യുവാവിനെ പിടികൂടി നേതാവ്

18 FEBRUARY 2020 06:56 PM IST
മലയാളി വാര്‍ത്ത

നഗരത്തിലെ റയില്‍വെ സ്‌റ്റേഷനില്‍വച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ച യുവാവിനെ പിടികൂടി. മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കറാണ് സ്ത്രീകളെ കടന്നുപിടിച്ച ഹബീബുര്‍ ഖാനെ പിടികൂടി മര്‍ദിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.ഇയാളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞാണ് ശിവസേനാ നേതാവിന്റെ മര്‍ദ്ദനം. ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ ജാതിയും മതവും നോക്കാതെ മര്‍ദിക്കും. ഈയിടെയാണ് സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവരുടെ കൈ ഞാന്‍ വെട്ടിമാറ്റുമെന്ന് നിതിന്‍ പറയുന്നു.നമ്മുടെ നാട്ടിലെ ഏതെങ്കിലും വിഐപികളുടെ പെണ്‍മക്കള്‍ക്ക് നേരെയാണെങ്കില്‍ അതിക്രമം നടത്തുന്നതെങ്കില്‍ പൊലീസ് പ്രതിയെ വെറുതെ വിടുമായിരുന്നോയെന്നും നിതിന്‍ ചോദിക്കുന്നു. മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് സ്ത്രീകളോട് മാപ്പുചോദിക്കുന്നത് വീഡിയോയില്‍ കാണാം. മാട്ടൂംഗ റെയില്‍വേ സ്‌റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് സ്ഥിരമായി യുവാവ് സ്ത്രീകളെ കടന്നുപിടിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളെ തിരിച്ചറിയുകയും ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഹബീബുര്‍ ഖാനെ പൊലീസ് അടുത്തിടെ മറ്റൊരു മോഷണക്കേസില്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തില്‍ ആരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ല. മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകളാരെങ്കിലും പരാതി നല്‍കിയാലെ കേസെടുക്കാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനുപിന്നാലെയാണ് ഹബീബുര്‍ ഖാനെ ശിവസേന നേതാവ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends