Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രമസമാധാനനിലയെ കുറിച്ച് ആശങ്ക... മാര്‍ച്ചില്‍ നടക്കാനിരുന്ന ജമ്മു കാശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

19 FEBRUARY 2020 11:31 AM IST
മലയാളി വാര്‍ത്ത

മാര്‍ച്ച് മാസം നടക്കാനിരുന്ന ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് നടപടി. മാര്‍ച്ച് 5 നും മാര്‍ച്ച് 20 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. 13,000 സീറ്റുകളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളത്. 'നിയമപാലകരില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി വോട്ടെടുപ്പ് നടത്തുന്നത് മാറ്റിവയ്ക്കുന്നത് പരിഗണിക്കാന്‍ ആഭ്യന്തര വകുപ്പ്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അതോറിറ്റിയെ ഉപദേശിച്ചു എന്നാണ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ഇതോടെ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഓഗസ്റ്റ് 5 ന് പ്രത്യേക ഭരണഘടനാ പദവി അസാധുവാക്കിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചത്.2018ല്‍ നടന്ന തിരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സും, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും വോട്ടര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയക്കാര്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്.

പല നേതാക്കള്‍ക്കുമെതിരെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാവുന്ന പൊതു സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനും സൈനിക അതിക്രമങ്ങള്‍ക്കെതിരെയുമുള്ള പ്രക്ഷോഭം സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends