ട്രംപ് ഭഗവാനായി വിഗ്രഹം,ദീര്‍ഘായുസിനായി വെള്ളിയാഴ്ച വ്രതം; ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ ഞെട്ടിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ചേരികൾ മറയ്ക്കാൻ മതിൽക്കെട്ടുന്ന മോദി സർക്കാരിന്റെ നടപടിയും ചേരികൾ ഒഴിപ്പിക്കാൻ ഗുജറാത്ത് സർക്കാർ കാട്ടുന്ന ശുഷ്കാന്തിയും വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇതോടെ ഒരു കോളമായി മാത്രം ഒതുങ്ങേണ്ടിയിരുന്ന ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ലോകമാധ്യമങ്ങളിൽ ഇടം പിടിച്ചു.
ഇപ്പോള്‍ വിവാദങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഏറെ കൗതുകമുള്ള മറ്റൊരു വാര്‍ത്തയാണ് ട്രംപിനായി വിഗ്രഹം നിര്‍മിച്ച് നിത്യ പൂജ നടത്തുന്ന ഒരു ഭക്തന്റെ കഥ.
തെലങ്കാനയിലെ ജാംഗാവോൺ നിവാസിയാണ് ട്രംപ് ഭക്തനായ ബുസ കൃഷ്ണ. വീടിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ട്രംപിന്റെ ആറടി ഉയരം വരുന്ന വിഗ്രഹത്തിൽ നിത്യപൂജ, ട്രംപിന്റെ ദീർഘായുസിനായി എല്ലാ വെള്ളിയാഴ്ചയും വ്രതം, പേഴ്‌സിൽ ട്രംപിന്റെ ഫോട്ടോ ഇങ്ങനെ നീളുന്നു ഭക്തന്റെ ആരാധന. ‘ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായി പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും. അദ്ദേഹത്തിന്റെ (ട്രംപിന്റെ) ദീർഘായുസിനായി ഞാൻ എല്ലാ വെള്ളിയാഴ്ചയും വ്രതമെടുക്കാറുണ്ട്.’ എന്നും ബുസ പറയുന്നു.
ട്രംപിനോടുള്ള അമിതാരാധന കാരണം പ്രദേശവാസികൾ ബുസ കൃഷ്ണയെ വിളിക്കുന്നത് ട്രംപ് കൃഷ്ണയെന്നാണ്. ഡോണൾഡ് ട്രംപിനെ നേരിൽ കാണണമെന്നാണ് ബുസയുടെ ആഗ്രഹം. ഈ ആഗ്രഹം ബുസ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഫെബ്രുവരി 24ന് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ എത്തും. തന്റെ ‘ദൈവത്തിന്റെ’ വരവിനായി കാത്തിരിക്കുകയാണ് ബുസ.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിപുലമായ വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടേക്കില്ല. അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്, ഒരുപക്ഷെ തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കും- മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമായ വ്യാപാരക്കരാര്‍ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കരാറിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ നിര്‍ദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതും ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ പലതും അമേരിക്ക അംഗീകരിക്കാന്‍ തയ്യാറാകാത്തതുമാണ് വിപുല വ്യാപാരക്കരാറിന് തടസ്സമായതെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.
ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി രൂപയാണ്. ഏകദേശം 55 ലക്ഷം രൂപയാണ് ഒരു മിനിറ്റിന് ചെലവാവുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേനയാണ് ഇത്രയും പണം ചെലവാക്കുന്നത്. മൂന്നരമണിക്കൂര്‍ മാത്രമാണ് ട്രംപ് ഗുജറാത്തില്‍ തങ്ങുക. യുഎസ് പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാക്കുന്നത്.
ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാലുകോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് വിനിയോഗിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) തീരുമാനിച്ചിരുന്നു. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി.
ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ മോട്ടേര സ്റ്റേഡിയംവരെ 1.73 കോടി യുടെ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കും. ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേഷനും ചേര്‍ന്നാണ് ഭൂരിഭാഗം ചെലവും വഹിക്കുക. ഈമാസം 24നാണ് യു എസ് പ്രസിഡന്റ് ഇന്ത്യയിലെത്തുക. പതിനായിരത്തോളം പോലിസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കുക. ട്രംപിനെ സ്വീകരിക്കാന്‍ 1,20,000 പേര്‍ എത്തുമെന്നാണ് റിപോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗം പേരും ബിജെപി പ്രവര്‍ത്തകരായിരിക്കും.
https://www.facebook.com/Malayalivartha