ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന് വെടിയേറ്റ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന് വെടിയേറ്റ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. നസറുള്ളള്ള അഹമ്മദ് വാര്സിയെന്ന അമ്പത്തഞ്ചുകാരനാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഗോരഖ്പൂരിലെ വീടിന് സമീപമാണ് സംഭവം. സ്വത്ത് തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അയല്‍വീട്ടില്‍? നിന്ന് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് നസറുള്ളയ്ക്ക് വെടിയേറ്റത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയില്‍ അനില്‍ സൊങ്കാര്‍,?ഇമ്മാവുദ്ദീന് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീല്‍ ഖാനെതിരെ നേരത്തെ ദേശീയ സുരക്ഷ നിയമം ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha