ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം
ദില്ലി നിയന്ത്രണ വിധേയമെന്ന് പൊലീസ് പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറയുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ടെന്നും കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും പൊലീസ് പിആർഒ എം എസ് രൺധാവ വാര്‍ത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ദില്ലി പൊലീസ് ആഹ്വാനം ചെയ്യുകയും ചെയ്തു .
https://www.facebook.com/Malayalivartha