Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ; എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല;സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കേജ്‍രിവാൾ; ഡൽഹിയിലെ ക്രമസമാധാനപാലനം ആരുടെ ചുമതല?

26 FEBRUARY 2020 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

12 വർഷത്തിന് ശേഷം.... റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്ന രീതിയിൽ നിമിഷംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല.

1.7 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്ന 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനമാണ് ഡൽഹി. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം കൂടിയാണ് ഡൽഹി. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തിന്റെ പരിപൂർണചുമതല ദില്ലി പോലീസിനാണ്.

ദില്ലി ഒരു ദേശീയ തലസ്ഥാന പ്രദേശം (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി) ആയതുകൊണ്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിരുദ്ധമായി ക്രമസമാധാന പാലനം കേന്ദ്രത്തിന്റെ പരിഗണനപ്പട്ടികയിൽ വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ദില്ലിപോലീസിനെ നേരിട്ട് നിയന്ത്രിക്കുന്നത്. ദില്ലിയിൽ ഒരു ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അതിന്റെ പ്രഥമ ഉത്തരവാദി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. നിലവിൽ അമിത് ഷായാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. കൊണാട്ട് പ്ളേസിലെ ജയ് സിങ് മാർഗിലാണ് ആഭ്യന്തരവകുപ്പിന്റെ മന്ത്രാലയം സ്ഥിതി ചെയ്യുന്നത്.

1861 -ൽ ഇന്ത്യൻ പൊലീസ് ആക്റ്റ് പ്രകാരമാണ് ഡൽഹി പോലീസ് നിലവിൽ വനത്. ഡൽഹി പൊലീസ് ഏറെക്കാലം പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്ന് മുഗൾ ചക്രവർത്തിമാരുടെ സദസ്സിലെ ബ്രിട്ടീഷ് റസിഡന്റ് ഓഫീസറുടെ കീഴിൽ ഏതാനും ഓഫീസർമാരുമായി പ്രവർത്തനം ആരംഭിച്ച ഡൽഹി പോലീസിൽ ഇന്ന് ഏകദേശം 85,000 -ലധികം ജീവനക്കാരുണ്ട്

കുറ്റാന്വേഷണം, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ട്രാഫിക് നിയന്ത്രിക്കുക എന്നിവയാണ് ഡൽഹി പൊലീസിന്റെ ചുമതലകളിൽ പ്രധാനപ്പെട്ട നാലെണ്ണം. 'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ് പ്രവർത്തന മുദ്രാവാക്യം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഇത്തരം പ്രത്യേകതകളൊക്കെ ഡൽഹി പോലീസിനുണ്ടെങ്കിലും അമിത് ഷായുടെ ദൽഹി പൊലീസ് തങ്ങളുടെ ഈ പ്രവർത്തന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ദില്ലിയുടെ മുഖ്യമന്ത്രിയായ തന്നോടാണ് ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്യേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് അരവിന്ദ് കെജ്‌രിവാൾ പരസ്യമായി പലവട്ടം പറഞ്ഞിട്ടുള്ളത്. ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ, പരാതി പറയാൻ തന്റെയടുത്ത് നിത്യം നിരവധി ഡൽഹി നിവാസികൾ വരാറുണ്ട് എന്നും അവരുടെ പരാതികൾക്കുമുന്നിൽ നിസ്സഹായനാണ് താൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. NDMC , കന്റോൺമെന്റ് പ്രദേശങ്ങൾ വേണമെങ്കിൽ കേന്ദ്രം നോക്കിക്കോട്ടെ എന്നും ബാക്കിയുള്ള പ്രദേശങ്ങളുടെ ക്രമസമാധാന ചുമതല മാത്രം കിട്ടിയാലും തരക്കേടില്ല എന്നും കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട് മുമ്പ്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഇതേ നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ അന്നും അത് പരിഗണിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാത്തതാണ് ചുമതല ക്രമസമാധാനപാലനത്തിൽ പൊലീസിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്.

അമേരിക്കൻ ഐക്യനാടുകളിൽ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലെ പൊലീസ് ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത് അമേരിക്കൻ ഐക്യനാടുകളുടെ ഭരണവ്യവസ്ഥയാണ്. സംസ്ഥാന സർക്കാരിന് ക്രമാസമാധാനപാലന ചുമതല കൈമാറാൻ സാധിക്കാത്തവിധത്തിലുള്ള നിർണായകമായ പല പരിഗണനകളും ദേശീയ തലസ്ഥാന പ്രദേശം എന്ന നിലയ്ക്ക് ഡൽഹിക്കുണ്ട് എന്നും കേന്ദ്രം പറയുന്നു.

കലാപങ്ങളോടുള്ള പൊലീസിന്റെ സമീപനത്തിൽ ദില്ലിയിൽ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു നേതൃത്വത്തിന്റെ കുറവ് ഇന്ന് ദില്ലി പൊലീസിനുണ്ട് എന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അത് തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ തല്ലു വാങ്ങി അടുത്ത ദിവസം സ്വന്തം ജീവന് സംരക്ഷണം വേണമെന്ന് നിലവിളിച്ച് സമരവുമായി നിരത്തിൽ ഇറങ്ങിയ കാര്യമായാലും, ജാമിയ മിലിയ സർവകലാശാലയിൽ ലൈബ്രറിക്കുള്ളിൽ കടന്നുകയറി നിരപരാധികളായ വിദ്യാർത്ഥികളെ തല്ലിച്ചതച്ച കാര്യമായാലും, ജെഎൻയു, ഷാഹീൻബാഗ് വിഷയങ്ങൾ കൈകാര്യം ചെയ്ത വിധമായാലും, ഇപ്പോൾ ഉത്തരപൂർവ്വ ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ കൈകാര്യം ചെയ്യുനതതിൽ കാണിച്ച കെടുകാര്യസ്ഥതയായാലും ശരി എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള കോൺസ്റ്റബിൾമാർക്ക് ഒന്നുകിൽ കൃത്യമായ നിർദേശങ്ങൾ കിട്ടുന്നില്ല, അവരെ കലാപഭൂമിയിൽ ഇറക്കിവിട്ട് സുപ്പീരിയർ ഓഫീസർമാർ അപ്രത്യക്ഷരാവുകയാണ്, അല്ലെങ്കിൽ സുപ്പീരിയർ ഓഫീസർമാർ നൽകുന്ന നിർദേശങ്ങൾ അവഗണിക്കപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ്. തികച്ചും ദിശഹീനമായ പ്രവൃത്തികളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾക്കിടെ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നും നീരജ് കുമാർ കൂട്ടിച്ചേർത്തു.

ദില്ലി പൊലീസും അവരെ നിയന്ത്രിക്കുന്ന കേന്ദ്രവും ചേർന്ന് നിയമത്തിനുനേരെ കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കണ്ടതെന്നായിരുന്നു മുൻ ദില്ലി ജോയിന്റ് കമ്മീഷണർ മാക്‌സ്‌വെൽ പെരേര 'ദ പ്രിന്റി'നോട് പ്രതികരിച്ചത്. ഒരു പരിധിവരെ വർഗീയ ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞ പ്രദേശമാണ് ഉത്തരപൂർവ്വ ഡൽഹി. അവിടെ രാഷ്ട്രീയ നേതാക്കൾ റാലി നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി അക്രമങ്ങൾക്ക് അവരെ പ്രേരിപ്പിച്ചിക്കുമ്പോൾ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസ് ഇപ്പോൾ അതിന്റെയൊക്കെ പരിണിത ഫലമായി കലാപങ്ങൾ നടക്കുമ്പോൾ നിഷ്ക്രിയരായി നിൽക്കുകയും കലാപകാരികൾക്കൊപ്പം ചേരുകയും ചെയ്യുന്നത് പരിഹാസ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. തന്റെ മുപ്പത്തഞ്ചു കൊല്ലത്തെ സർവീസിനിടെ ഇത്രയും മോശം മനോവീര്യത്തോടെയും ദിശാബോധത്തോടെയും തന്റെ ഫോഴ്സിനെ താൻ ഒരിക്കലും കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവായ കപിൽ മിശ്ര മോജ്‌പൂര്‍ സന്ദർശിച്ച് നടത്തിയ റാലിയും പ്രസംഗവും ട്വീറ്റും ഒക്കെ ചെയ്തതാണ് ഈ കലാപങ്ങളിലേക്ക് നയിച്ച പ്രഥമകാരണമെന്ന് ആം ആദ്മി പാർട്ടി നേതാവും സുപ്രസിദ്ധ അഭിഭാഷകനുമായ സോം നാഥ് ഭാരതി പറഞ്ഞു. പൊലീസിൽ വലിയൊരു ഭാഗം ട്രംപിന്റെ സന്ദർശനത്തിന് സുരക്ഷയൊരുക്കാൻ പോയതും പ്രശ്നങ്ങൾ വഷളാക്കി എന്നും ചൂണ്ടിക്കാട്ടുന്നു.

പൊലീസുകാരു ള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ എഴുപതോളം പേര്‍ക്ക് വെടിയേറ്റിരുന്നു. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതിപോലും ഉന്നയിച്ചത്. പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ജസ്റ്റിസ് കെ.എം.ജോസഫ് പ്രതികരിച്ചത്. പൊലീസ് സേന പ്രഫഷനൽ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡൽഹിയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ വാദത്തെ എതിർത്ത സോളിസിറ്റർ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (16 minutes ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (44 minutes ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (1 hour ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (1 hour ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (1 hour ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (1 hour ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (2 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (2 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (2 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (2 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (3 hours ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (3 hours ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (3 hours ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (3 hours ago)

Malayali Vartha Recommends