രാജ്യത്തെ ജനങ്ങളോട് സമാധാനം പാലിക്കുക എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ ജനങ്ങളോട് സമാധാനം പാലിക്കുക എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവെന്നും പ്രശ്ന പരിഹാരത്തിന് വേണ്ടി പോലിസും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കുകയും ചെയ്തു. ശാന്തിയിലും സമാധാനത്തിലുമൂന്നിയതാണ് നമ്മുടെ സംസ്കാരം എന്നും അദ്ദേഹം പറഞ്ഞു. അത് ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ പ്രതികരണം വന്ന് ഒരു മണിക്കൂര്‍ കഴിയും മുമ്പായിരുന്നു മോദിയുടെ ട്വീറ്റ് വന്നത്.
ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്നും സോണിയാഗാന്ധി അഭിപ്രായപ്പെടുകയും ചെയ്തു . ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പജായപ്പെട്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇഇഇ കാര്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിയും ആവശ്യപ്പെടുകയുണ്ടായി. ഡല്‍ഹില്‍ സംഘപരിവാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും അതേ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായില്ല എന്ന കാര്യവും വ്യക്തം.
https://www.facebook.com/Malayalivartha