1984ലെ സിഖ് കലാപത്തിൻറെ സാഹചര്യം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി
1984ലെ സിഖ് കലാപത്തിൻറെ സാഹചര്യം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സംഘര്‍ഷത്തിൻറെ പശ്ചാത്തലത്തില്‍ ജില്ലാ സെഷന്‍സ് കോടതി രാത്രിയും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ അക്രമസംഭവങ്ങളെ കുറിച്ച് പഠിക്കാന്‍ അമിക്കസ്ക്യൂറിയേയും കോടതി നിയോഗിക്കുകയുണ്ടായി.
അഭിഭാഷകയായ സുബേദ ബീഗത്തെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. കലാപബാധിത പ്രദേശങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. സുരക്ഷയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ സുരക്ഷ പൊലീസ് ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha