Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ.....കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്

26 FEBRUARY 2020 05:24 PM IST
മലയാളി വാര്‍ത്ത

വീണ്ടും നാണക്കേടിന്‍റെ പട്ടികയില്‍ ഒരു സ്ഥാനം കൂടി ഇന്ത്യയ്ക്ക് . ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ...വായുമലിനീകരണവുമായി ബന്ധപ്പെട്ട നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇന്ത്യക്ക് ഇത്ര നാണം കെട്ട പദവി ലഭിച്ചിരിക്കുന്നത്
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന്‍ നഗരങ്ങള്‍ വായുമലിനീകരണത്തില്‍ മുന്നിലെത്തുന്നത്.അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് നഗരങ്ങളില്‍ മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. ഐക്യു എയര്‍ വിഷ്വല്‍സിന്‍റെ 2019-ലെ വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ആകാശം മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചത്

വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും മലിനമായ ആകാശമുള്ള നഗരം. 2019-ല്‍ ഗാസിയാബാദിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 110.2 ആയിരുന്നു. ആരോഗ്യപരമെന്ന് യുഎസ് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ച അളവിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണിത്. കഴിഞ്ഞ നവംബറില്‍ എക്യുഐ ലെവല്‍ 800 ന് മുകളിലെത്തിയതിനെ തുര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അപകടകരമായ എക്യുഐ ലെവലിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു ഇത്. കാണ്‍പൂര്‍, ഫരിദീബാദ്, ഗയ, വരാണസി, പാറ്റ്‍ന എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

അന്തരീക്ഷമലിനീകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും മലിനമായ നഗരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗങ്ങളിലെല്ലാം 'PM2.5' എന്ന മാരകമായ വിഷാംശം വന്‍ തോതില്‍ അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നതായി കണ്ടെത്തി ..2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള ഇവ മനുഷ്യരുടെയും മറ്റു ജീവികളുടെയും ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും എത്തും . സള്‍ഫേറ്റ്, നൈട്രേറ്റ്, ബ്ലാക്ക് കാര്‍ബണ്‍ തുടങ്ങിയ മലിനീകരണ വസ്‍തുക്കള്‍ അടങ്ങിയ പിഎം 2.5 കണങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതിനനുസരിച്ച് വായു മലിനീകരണ തോതും വര്‍ധിക്കുന്നു.. ഇവ ശ്വാസകോശ രോഗങ്ങളുണ്ടാകാനും പ്രതിരോധശക്തി കുറയാനും കാരണമാകും

. ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹി 12-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമാണ് ന്യൂഡല്‍ഹി.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും നഗരങ്ങളും മലിനനഗരങ്ങളുടെ പട്ടികയിലുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക അഞ്ചാം സ്ഥാനത്താണ്. പട്ടികയിലെ നഗരങ്ങളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങള്‍ ഡല്‍ഹിയും ധാക്കയുമാണ്. പാകിസ്ഥാനിലെ ഗുജ്‍റന്‍വാല, ഫൈസാബാദ്, റായ്‍വിന്‍ഡ് എന്നിവ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ്. മേഖലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ തെക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളിലാണ് മലിനീകരണത്തോത് കൂടുതല്‍.

ലോകത്തിലെ മലിനമാക്കപ്പെട്ട നഗരങ്ങളില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണം കുറയുകയാണെന്നാണ് എയര്‍വിഷ്വലിന്‍റെ കണക്കില്‍ പറയുന്നത്. 2018-ലെക്കാള്‍ 20 ശതമാനമാണ് ഇന്ത്യയില്‍ വായു മലിനീകരണത്തില്‍ കുറവുണ്ടായത്. ഇന്ത്യയിലെ 98 ശതമാനം നഗരങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, നല്ല കാലാവസ്ഥ, വായു ശുദ്ധമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇതിന് കാരണം.

കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ലോകത്തിന്‍റെ പല ഭാഗത്തുമുണ്ടായ കാട്ടുതീയും പൊടിക്കാറ്റും അന്തരീക്ഷത്തെ വന്‍തോതില്‍ മലിനമാക്കി. ഫോസില്‍ ഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ വികിരണമാണ് കാലാസ്ഥയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന വില്ലന്‍. ഇതു തന്നെയാണ് മലിനമായ വായുവിനും കാരണം. ലോകത്ത് നിരവധി രാജ്യങ്ങളാണ് ഇപ്പോഴും കല്‍ക്കരിയെ വന്‍തോതില്‍ ആശ്രയിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വായു ഗുണനിലവാരത്തെക്കുറിച്ചുള്ള ബോധം വര്‍ധിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ മലിനീകരണം കുറയുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും ഐക്യു എയര്‍ വായു ഗുണനിലവാര ഡയറക്ടര്‍ യാന്‍ ബോക്വിലോഡ് പറയുന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകുന്നുണ്ട്.ഇത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (3 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (3 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (4 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (5 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (8 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (9 hours ago)

Malayali Vartha Recommends