ദില്ലി കത്തുകയല്ല മറിച്ച് കത്തിക്കുകയാണ്; എല്ലാ രാഷ്ട്രീയ പ്രതിനിധികളും ഉടൻ ദില്ലിയിൽ പോകണം; സമസ്ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ

ദില്ലിയിലെ ഭീകരാവസ്ഥയിൽ പ്രതികരണവുമായി സമസ്ത. ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങൾ ന്യൂനപക്ഷ വേട്ടയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത രംഗത്തുവന്നത്. അക്രമം അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉടൻതന്നെ ദില്ലിയിലെത്തണമെന്നും സമസ്ത കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ദില്ലി കത്തുന്നതല്ല കത്തിക്കുകയാണെന്ന് സമസ്ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ ആരോപിച്ചു . പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ കായികമായാണ് നേരിടുന്നത്. മാധ്യമപ്രവർത്തകരോട് വരെ മതം ചോദിക്കുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും ദില്ലിയിൽ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലി പൊലീസ് അക്രമങ്ങൾ നിസംഗതയോടെ നോക്കിനിൽക്കുന്നു . രാഷ്ട്രീയ പ്രതിനിധികൾ ദില്ലിയിൽ പോകണം. എല്ലാ പാർട്ടിയിലെയും എംപിമാരും ദില്ലിയിൽ പോകാൻ തയ്യാറാകണം. കേന്ദ്ര സർക്കാർ വിവേചനപരമായ പ്രവർത്തികളാണ് ചെയ്യുന്നത് . ഇതിനെതിരെ പ്രതിഷേധം ഉയരണം. ഈ മാസം 29 ന് സമസ്ത കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha