ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി... കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേര് അറസ്റ്റിലായതായും ഡല്‍ഹി പൊലീസ്
ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഡല്‍ഹി പൊലീസ് പി.ആര്.ഒ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേര് അറസ്റ്റിലായതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു.അതേസമയം, പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര് വെടിയേറ്റാണ് മരിച്ചതെന്നാണ് വിവരം. അക്രമസംഭവങ്ങളില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നു വിവരം.മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
കലാപം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകന് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സര്‍ക്കാറും പൊലീസും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha