പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരുടെ വിവരം തരുന്നവർക്ക് 5000 രൂപ നൽകാമെന്ന് എംഎന്‍എസ്......

പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ മഹാരാഷ്ട്ര നവനിര്‍മാന്‍ സേന.... വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര നവനിര്‍മാന്‍ സേനയുടെ ഔറഗാബാദ് സിറ്റി യൂണിറ്റ്.
പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്ന് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പതിച്ച പോസ്റ്ററിലൂടെയാണ് എംഎന്‍എസ് വ്യക്തമാക്കുന്നത്.......
അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് നിലവില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ല. ഇത്തരക്കാരെക്കുറിച്ച് ജനങ്ങളില്‍നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പോലീസിന് കൈമാറും. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്‌നം സിങ് ഗുലാട്ടി പറഞ്ഞു.......
https://www.facebook.com/Malayalivartha