സംഘര്‍ഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്തയാള്‍ എവിടെ?പോലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാതായാതായി പോലീസ്

ജാഫാറാബാദില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാതായാതായി പോലീസ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ജാഫ്രാബാദില്‍ അക്രമത്തിനിടെ ചുവന്ന ടി-ഷര്‍ട്ട് ധരിച്ച ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നേരത്തെ ഷാരൂഖ് അറസ്റ്റിലായെന്ന് പോലീസ് അവകാശപ്പെട്ടിരുന്നു. നിരായുധനായ ഒരു പോലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോ പ്രചരിച്ചിരുന്നു.
ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha