മുപ്പത് വർഷമായി കഞ്ചാവ് വിൽപ്പന; അച്ഛനും മകനും അറസ്റ്റിൽ; വിൽപ്പന നടത്തിവന്നത് ചായക്കടയിൽ
മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന നടത്തി വന്ന അച്ഛനും മകനും അറസ്റ്റിൽ . കർണാടകയിലെ മാണ്ഡ്യ സ്വദേശികളായ സിദ്ധരാജു, മകൻ മഞ്ജുനാഥ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 23.5 കിലോ കഞ്ചാവ് പൊലീസ് പിടികൂടി . കഞ്ചാവ് വിൽപനയ്ക്ക് പുറമെ കഞ്ചാവ് കൃഷിയും ഇവർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഞ്ചാവുമായി പോവുകയായിരുന്ന സിദ്ധരാജുവിനെ മൈസൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത് ഇയാളുടെ പക്കൽനിന്ന് 5.4 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മൈസൂരുവിലെ ഒരു ചായക്കടയിലാണ് പ്രതികൾ സ്ഥിരമായി കഞ്ചാവ് വിൽപന നടത്തി വന്നത്.
കെആർഎസ്, ഹുളിക്കരെ സർക്കിൾ എന്നിവിടങ്ങളിലും കാവേരി നദിക്കരയിലെ ആൾപ്പാർപ്പില്ലത്ത ഇടങ്ങളിലുമാണ് ഇരുവരും കഞ്ചാവ് കൃഷി ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha