ഞങ്ങളുടെ മരണത്തിന് കാരണക്കാർ അവരാണ്... 13 ബന്ധുക്കളെയും അറസ്റ്റ് ചെയ്യണം! വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് ആദ്യം കണ്ടത് സീലിംഗ് ഫാനില്‍ തൂങ്ങി മിരിച്ച് കിടക്കുന്ന മകളെ... തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നത്... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാല് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ദമ്ബതിമാരില്‍ ഒരാളുടെ ഫോണില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബന്ധുക്കളുടെ നിരന്തരമുള്ള ശല്യം ചെയ്യലിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ ദമ്ബതികളുടെ ബന്ധുക്കള്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് ഇവരുടെ വീട്ടില്‍ എത്തിയ പോലീസ് ആദ്യം കാണുന്നത് സീലിംഗ് ഫാനില്‍ തൂങ്ങി മിരിച്ച് കിടക്കുന്ന ദമ്ബതികളുടെ മകളെയാണ്. ശിവം പാട്ടീല്‍ (44) ഭാര്യ ദീപിക(42) എന്നിവരാണ് ആത്മഹത്യ ചെയ്ത ദമ്ബതികള്‍. പ്രദേശത്തെ അരി മില്ലില്‍ ജോലി ചെയ്ത് വരികയായിരുന്നു ശിവം. അതേസമയം പോലീസ് നടത്തിയ പ്രാധമിക അന്വേഷണത്തില്‍ പ്രദേത്തുണ്ടായ വഴക്കാണ് ദമ്ബതികള്‍ ജീവനൊടുക്കാന്‍ കാരണമായതെന്നാണ് കണ്ടെത്തിയത്.
ആദ്യം കുഞ്ഞിനെ തൂക്കി കൊന്ന ശേഷം ഇരുവരും ജീവന്‍ ഒടുക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ ബന്ധുക്കളുടെ നിരന്തര ശല്യമാണ് ജീവനൊടുക്കാന്‍ കാരണമായതെന്ന് കുറിച്ചു. മാത്രമല്ല 13 ബന്ധുക്കള്‍ക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ പേരുകള്‍ സഹിതമാണ് കുറിപ്പ്.
https://www.facebook.com/Malayalivartha