പിഞ്ചു കുഞ്ഞിന്റെ വായിലേക്ക് അച്ഛനും അമ്മയും പകർന്ന് നൽകിയത് കൊടുവിഷമുള്ള എരിക്കിന്‍ പാല്‍! അരുംകൊലയ്ക്കുണ്ടായ കാരണം കേട്ട് ഞെട്ടി അന്വേഷണ സംഘം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന മധുരയിലെ ഉസിലാംപട്ടി പ്രദേശത്തുനിന്ന് മനസാക്ഷി മരവിക്കുന്ന ക്രൂരത. ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരുക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തി. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തില്‍ സംസാരവിഷയമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകന്‍ - സൗമ്യ ദമ്ബതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആദ്യ പ്രസവത്തിലെ കുഞ്ഞ് പെണ്ണായിരുന്നു. രണ്ടാമതും സൗമ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെയാണ് എരിക്കിന്‍ മരത്തിന്റെ ഇലയില്‍നിന്നുള്ള കറ നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 2ാം തീയതി മുതലാണ് കുഞ്ഞ് വീട്ടില്‍ ഇല്ലെന്ന കാര്യം പ്രദേശവാസികള്‍ ശ്രദ്ധിക്കുന്നത്. ഗ്രാമത്തിലെങ്ങും കുഞ്ഞിന്റെ തിരോധാനം ചര്‍ച്ചയായതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ വൈരമുരുകന്‍(32), സൗമ്യ(22) വൈരമുരുകന്റെ പിതാവ് എസ്. സിങ്കതേവര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha