Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

രാജ്യത്ത് വലിയ ആപത്ത് ആസന്നമായിരിക്കുന്നു; രാജ്യത്ത് സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം പകര്‍ച്ചവ്യാധി പടരുന്നതും കൂടിയാകുമ്പോള്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ്

06 MARCH 2020 02:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ആത്മാവിന് മുറിവേറ്റിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം പകര്‍ച്ചവ്യാധി പടരുന്നതും കൂടിയാകുമ്പോള്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ് പ്രതികരിച്ചു. ഇവ മൂന്നും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ആത്മാവിന് മുറിവേല്‍ക്കുക മാത്രമല്ല ആഗോളതലത്തില്‍ സാമ്പത്തിക, ജനാധിപത്യ ശക്തി എന്ന ഇന്ത്യയുടെ പെരുമയ്ക്കും കോട്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിങ്ങ് ഇക്കാര്യം പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കാമ്പസ്സുകളും പൊതുസ്ഥലങ്ങളും വീടുകളും സാമുദായിക സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ക്രമസമാധാനം പുലര്‍ത്തേണ്ട സ്ഥാപനങ്ങള്‍ പൗരന് സംരക്ഷണം നല്‍കുകയെന്ന അവരുടെ ധര്‍മ്മം മറന്നു. നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും നമ്മെ പരാജയപ്പെടുത്തി. സാമ്പത്തിക തളര്‍ച്ചയുടെ കാലത്ത് സാമൂഹിക അസ്വസ്ഥതകള്‍ പ്രതിസന്ധി രൂക്ഷമാക്കാനെ സഹായിക്കൂ.

നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നു. സാമൂഹിക അനൈക്യവും സാമുദായിക സംഘര്‍ഷവും അവരുടെ ഭയം വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക ഉന്നമനത്തിന്റെ ഉരകല്ലായ സാമൂഹിക ഐക്യം ഇന്ന് അപകടത്തിലാണ്. ഭൂതകാല കലാപങ്ങളെ ഉയര്‍ത്തിക്കാട്ടി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപത്തെ ന്യായീകരിക്കുന്നത് ഒരേസമയം നിരര്‍ത്ഥവും ബാലിശവുമാണ്. ഓരോ വര്‍ഗീയ കലാപവും മഹാത്മ ഗാന്ധിയുടെ ഇന്ത്യയ്ക്കു മേലുള്ള കളങ്കമാണ്.

പുരോഗമന ജനാധിപത്യ സംവിധാനത്തിലൂടെ ലോകത്തിനു മുന്നില്‍ മികച്ച സാമ്പത്തിക വികസനത്തിന്റെ മാതൃകയാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ വൃഥാവിലാകും. സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള ഭൂരിപക്ഷവാദ ഭരണകൂടമായി നാം മാറും.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് എല്ലാ പരിശ്രമങ്ങളും അടിയന്തരമായി നടത്തണമെന്നതാണ് ആദ്യത്തേത്. വിഷലിപ്തമായ സാമൂഹികാവസ്ഥയെ ഇല്ലാതാക്കാനും ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കാനും പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണം. മൂന്നാമതായി, സാമ്പത്തിക മേഖലയുടെ പുനരുത്ഥാനത്തിനും ഉപഭോക്താവിന്റെ ക്രയശേഷി വര്‍ധിപ്പിക്കാനുമായി വിശാലവും അതിസൂക്ഷ്മവുമായ സാമ്പത്തിക ഉത്തേജന പദ്ധതി തയ്യാറാക്കണം.

കൊറോണ ബാധിച്ച് ലോകത്താകെ 3000 പേര്‍ മരിച്ചു കഴിഞ്ഞു. ഇതിനെ നേരിടാന്‍ ഇന്ത്യ കര്‍മ്മ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു മിഷന്‍ ക്രിട്ടിക്കല്‍ ടീമിനെ പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചില നല്ല മാതൃകകള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. മറ്റു ഘടകങ്ങള്‍ സുസ്ഥിരമായിരിക്കെ കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചേക്കാം എന്നും മന്‍മോഹന്‍സിങ്ങ് പ്രതിയ്ക്കരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഷോക്കേറ്റ് മരിച്ചു  (14 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (18 minutes ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (39 minutes ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (55 minutes ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (1 hour ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (1 hour ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (1 hour ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (2 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (2 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (2 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (2 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (2 hours ago)

വാരഫലമിങ്ങനെ...  (3 hours ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (3 hours ago)

Malayali Vartha Recommends