മണിപ്പൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലു മരണം 23 പേര്‍ക്ക് പരിക്ക്
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ മാര്‍ക്കറ്റില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.
ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ആറു മണിയോടെയായിരുന്നു ശക്തമായ സ്ഫോടനം. പരിക്കേറ്റവരെ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരില്‍ രണ്ടു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരാണ്. പരിക്കേറ്റവരിലേറെയും വ്യാപാരികളാണെന്ന് പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha