ഡല്‍ഹിയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡല്‍ഹി ലാജ്പത് നഗറിലെ മോഡല്‍ ഐ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്.
പുറത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളുടെ മേലാണ് മതില്‍ ഇടിഞ്ഞു വീണത്. അപകടത്തില്‍ ഒരാള്‍ തത്ക്ഷണം മരിച്ചു. മറ്റേ ആള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.
"
https://www.facebook.com/Malayalivartha


























