സുനന്ദയുടെ ദുരൂഹമരണത്തില്‍ മെഹര്‍ തരാറിനെ ചോദ്യം ചെയ്യും
സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പാകിസ്താന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തേക്കും.
കേസുമായി തരാറിനു ബന്ധമുണ്ടെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു.
ശശി തരൂരിന് മെഹര്‍ തരാറുമായുള്ള അടുപ്പം സുനന്ദയും തരൂരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി 17 നാണു സുനന്ദ പുഷ്കറിനെ ഹോട്ടല്‍ ലീല പാലസിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശശി തരൂര്‍ ഉള്‍പ്പെടെ 15 പേരെ അന്വേഷണസംഘം ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha