ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുടെ സ്വത്തു പിടിച്ചെടുത്തു

മുന്‍ വൈസ് ചാന്‍സലറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുകള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. വിജയന്റെയും ഭാര്യ വി. അനിതയുടെയും പേരിലുള്ള 1.85 കോടി രൂപയുടെ അനധികൃത സ്വത്താണ് കണ്ടുകെട്ടിയത്. ഇരുവരും അനധികൃതമായി സ്വത്തുസമ്പാദിച്ചതിന് അഴിമതി നിവാരണ വകുപ്പനുസരിച്ചു സിബിഐയും, വരവില്‍ കവിഞ്ഞ സ്വത്തു കൈവശം വച്ചതിനു 2002ലെ കള്ള പണം വെളുപ്പിക്കല്‍ വകുപ്പനുസരിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















