മകന്‍ ടിവി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ തൂങ്ങി മരിച്ചു

ടിവി റിമോട്ട് മകന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ തൂങ്ങി മരിച്ചു. മൂന്നു മക്കളുടെ അമ്മയായ ഷബാന പെര്‍സദെ (38) യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലാണ് സംഭവം.
ഷബാന ടിവി കാണുമ്പോള്‍ മകന്‍ റിമോട്ട് കൈക്കലാക്കുകയും ക്രിക്കറ്റ് നടക്കുന്ന ചാനല്‍ വെയ്ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഷബാന മുറിയില്‍ കയറി വാതില്‍ അടച്ചു. ദീര്‍ഘ സമയം കഴിഞ്ഞിട്ടും ഷബാനയെ കാണാതായപ്പോള്‍ മകന്‍ നടത്തിയ തിരച്ചിലിലാണ് അമ്മയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഷബാനയെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















