കേജ്രിവാളിന് നിയമത്തോട് ബഹുമാനമില്ലെന്ന് ഡല്‍ഹി കോടതി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡല്‍ഹി കോടതി. കേജ്രിവാളിന് നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്നാണ് കര്കര്ഡുമ കോടതി പറഞ്ഞത്.
കേജ്രിവാളിന്റെ അഭാവത്തിന്റെ കാരണം അറിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അപകീര്‍ത്തി കേസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുന്‍പ് ഹാജരാകണമെന്ന് ഉത്തരവിട്ടു. ഇതോടൊപ്പം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനോടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha