പ്ലാറ്റ് ഫോം ടിക്കറ്റ് തൊട്ടാല്‍ പൊളളും; ടിക്കറ്റ് നിരക്ക് 10 രൂപയാക്കാന്‍ നീക്കം
പ്ലാറ്റ് ഫോം നിരക്ക് തോന്നിയ പോലെ ഉയര്‍ത്താന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്നു. നിലവില്‍ അഞ്ച് രൂപ മാത്രമുളള ടിക്കറ്റിന് ഏപ്രില്‍ ഒന്നു മുതല്‍ 10 രൂപയാകുമെന്നാണ് റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, റെയില്‍വെയുടെ വരുമാന വര്‍ധനയും പ്ലാറ്റ്ഫോമിലെ തിരക്കു കുറയ്ക്കുന്നതും ലക്ഷ്യമിട്ട് പ്രത്യേക അവസരങ്ങളില്‍ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് പത്തുരൂപയിലധികമാക്കാനും നീക്കം നടക്കുന്നുണ്ട്. മേളകളും റാലികളും മറ്റും നടക്കുമ്പോള്‍ പ്ലാറ്റ്ഫോമിലെ അനിയന്ത്രിത തിരക്ക് ഒഴിവാക്കാന്‍ ടിക്കറ്റ് നിരക്ക് പത്ത് രൂപയിലധികമാക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്ക് അധികാരം നല്‍കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha