രവികുമാറിന്റെ ദുരൂഹ മരണം: സി.ബി.ഐ അന്വേഷണമില്ലെന്ന് സിദ്ധരാമയ്യ
കര്‍ണാടകയിലെ യുവ ഐ.എ.എസ് ഓഫീസര്‍ ഡി.വെ രവികുമാറിന്റെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തില്‍ സി.ഐ.ഡി അന്വേഷണം നടത്തും. കേസന്വേഷണത്തിന് പോലീസ് പര്യാപ്തമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിദ്ധരാമയ്യ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അസേതമയം, മരണം ആത്മഹത്യയാണെന്ന പോലീസിന്റെ കണ്ടെത്തല്‍ എന്തടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ ആരാഞ്ഞു. മരണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടും വരെ സഭയില്‍ പ്രതിഷേധം തുടരുമെന്നും ബി.ജെ.പി അറിയിച്ചു. ബംഗലൂരുവിലെ താമസസ്ഥലത്ത് തിങ്കളാഴ്ചയാണ് രവികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബജറ്റ് സമ്മേളനം തുടരാന്‍ അനുവദിക്കണമെന്ന് താന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അത് തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha