ഇനിമുതല്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും
ബാലറ്റ് പേപ്പറില്‍ ഇനിമുതല്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തോടൊപ്പം ഫോട്ടോയും പതിക്കും. ഇക്കൊല്ലം മെയ് ഒന്നുമുതല്‍ നടക്കാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ വിശദീകരിച്ചു. എല്ലാ ദേശീയ, സംസ്ഥാന പാര്‍ട്ടികളെയും കമ്മീഷന് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, വോട്ടിങ് യന്ത്രത്തില്‍ പതിപ്പിക്കുന്ന ബാലറ്റ് പേപ്പര്‍ എന്നിവയിലെല്ലാം സ്ഥാനാര്‍ഥിയുടെ സ്റ്റാമ്പ് വലിപ്പത്തിലുള്ള (രണ്ടു സെ.മി. വീതിയും രണ്ടര സെ.മി. ഉയരവും) ഫോട്ടോ പതിക്കും. പേരിനും ചിഹ്നത്തിനും ഇടയിലുമായിരിക്കുമിത്.
കറുത്ത കണ്ണട, തൊപ്പി എന്നിവ ധരിച്ചുകൊണ്ടുള്ള ഫോട്ടോ പാടില്ല. കളറോ ബ്ലാക്ക് ആന്‍ഡ് വൈറ്റോ ആവാം. മൂന്നു മാസത്തിനുമുമ്പ് എടുത്തതും ക്യാമറിയില്‍ നേരെ നോക്കുന്നതുമായിരിക്കണം ഫോട്ടോ. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ത്തന്നെ നിശ്ചിത മാനദണ്ഡപ്രകാരമുള്ള ഫോട്ടോയും സ്ഥാനാര്‍ഥി അധികൃതര്‍ക്ക് നല്‍കണം.
ഒരേ പേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ മനസ്സിലാക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha