മാലിന്യങ്ങള്‍ വലിച്ചെറിയരുതേ... വലിച്ചെറിഞ്ഞാല്‍ പിഴ 5000 രൂപ അടയ്ക്കുക, കര്‍ശന ഉത്തരവുമായി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍
റെയില്‍വേ സ്റ്റേഷനില്‍ ചവര്‍ വലിച്ചെറിയുമ്പോള്‍ ഇനി മുതല്‍ ശ്രദ്ധിക്കുക. ചവര്‍ നിങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ പിഴ ഉറപ്പ്, അതും 5000 രൂപയാണ് പിഴ. ചെറിയ ഒരു കഷ്ണം പേപ്പര്‍ ഉപേക്ഷിച്ചാലും പിഴയ്ക്ക് കുറവൊന്നുമില്ല. അയ്യായിരം രൂപ തന്നെ അടയ്ക്കണം. റെയില്‍വെ സ്റ്റേഷനുകളെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിനുള്ളത്. അത് കൊണ്ട് തന്നെ പിഴ അടയ്ക്കുക എന്ന തീരുമാനം കര്‍ശനമാക്കാനാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശവും. ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് സാവന്തര് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. റെയില്‍വെ ട്രാക്കുകളും സ്റ്റേഷനുകളും മാലിന്യ മുക്തമാക്കുക എന്ന നിര്‍ദേശം റെയില്‍വെ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ചേരിപ്രദേശങ്ങളോട് ചേര്‍ന്ന് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്കുകളില്‍ മലമൂത്ര വിസര്‍ജനം അവസാനിപ്പിക്കുന്നതിനായി ചേരിപ്രദേശങ്ങളിലും മറ്റും മൊബൈല്‍ ടോയ്ലറ്റുകള് സ്ഥാപിക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് പ്രത്യേകം പ്ലാന്റുകള്‍ സ്ഥാപിക്കാനും ട്രൈബ്യൂണല്‍ റെയില്‍വെയ്ക്ക് നിര്‍ദേശം നല്കി. മാലിന്യ സംസ്കരണത്തിനായുള്ള മറ്റ് മാര്‍ഗങ്ങള്‍ ആരായാനും റെയില്‍വെ നിര്‍ദേശം നല്കി. മണല്‍ ഖനനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിക്കാന്‍ മടിക്കുന്ന സര്‍ക്കാരുകള്‍ക്കും ശക്തമായ മുന്നറിയിപ്പ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശകതമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റീസ് സാവന്തര് കുമാര്‍ മുന്നറിയിപ്പ് നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha