ഇന്ത്യന്‍ മുസ്ലിംകള്‍ ദേശസ്‌നേഹികളാണെന്ന് രാജ്‌നാഥ് സിങ്

ലോകത്തുടനീളം തീവ്രവാദത്തിന്റ പുതിയ മുഖമായിമാറിയ ഇസ്ലാമിക് സ്‌റ്റേറ്റിന് (ഐ.എസ്) ദേശസ്‌നേഹികളായ ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റ മുഖ്യധാരയില്‍ സമ്പൂര്‍ണമായി ഇഴുകിച്ചേര്‍ന്നവരാണ് ഇന്ത്യന്‍ മുസ്ലിംകളെന്നും ജയ്പൂരില്‍ കഴിഞ്ഞദിവസം ആരംഭിച്ച ചതുര്‍ദിന തീവ്രവാദവിരുദ്ധ സമ്മേളനം ഉദ്ഘാടനംചെയ്ത മന്ത്രി പറഞ്ഞു.
\'നിഷ്‌കളങ്കരായ പാവങ്ങളുടെ മനസ്സില്‍ വിഷബീജം കുത്തിവെച്ച് സഹജീവികളോട് ക്രൂരത കാണിക്കാനാണ് തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ യുവതക്കിടയില്‍ ഐ.എസിന്റ സ്വാധീനം തീരെ കുറവാണ്. അപൂര്‍വംചില യുവാക്കള്‍ ആ സംഘടനയില്‍ ചേര്‍ന്നിരുന്നെങ്കിലും കുടുംബാംഗങ്ങുടെ പ്രേരണയാല്‍ തിരിച്ചുവന്നിട്ടുണ്ട്. മുസ്ലിം ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ഇന്ത്യന്‍ മുസ്ലിംകളെ വശത്താക്കുന്നതില്‍ സംഘടന പരാജയമായത് അവരുടെ ദേശീയബോധംകൊണ്ടു മാത്രമാണ്. മതമൗലിക ആശയങ്ങള്‍ സ്വാധീനം ചെലുത്താത്ത ദേശസ്‌നേഹികളാണ് ഇന്ത്യന്‍ മുസ്ലിംകള്‍. തീവ്രവാദം അവരുടെ സ്വഭാവത്തിന് അന്യമാണ്\'രാജ്‌നാഥ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















