ബിജെപിയ്ക്ക് പുതിയ തലവേദന, ജയില്‍ നിറയ്ക്കല്‍ സമരം\' ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചു

കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനോ അത് പാസിക്കിയെടുക്കാനോ വലിയ ബുദ്ധിമുട്ടാണ് മോഡിക്കുള്ളത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍രപ്പുമായി വരുകയാണ് പതിവ്. എന്നാല്‍ സര്‍ക്കാരിന ് പുതിയ തലവേദനയുമായി അണ്ണാ ഹസാരെ രംഗത്ത് എത്തി.കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തുടനീളം \'ജയില്‍ നിറയ്ക്കല്‍ സമരം\' ആരംഭിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസം രാജ്യത്തൊട്ടാകെ സഞ്ചരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ശേഷമാകും പ്രക്ഷോഭം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രംഗോളിയില്‍ ഒരു കര്‍ഷക സമ്മേളനത്തിലാണ് ഹസാരെ ഇക്കാര്യം അറിയിച്ചത്. ഹസാരെ സമരം ചെയ്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും.കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റായ രീതിയിലെന്ന് വ്യക്യാനങ്ങളുണ്ടാവുകയും ചെയ്യും. ഇതിനെ എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് മോഡി സര്‍ക്കാര്‍. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഹസാരയുടെ തീരുമാനം.
കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണം. കര്‍ഷകരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ദല്ലാളന്മാര്‍ മാത്രം കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി ജയിലില്‍ പോകുന്നതില്‍ അഭിമാനിക്കുന്നു. ജയില്‍ നിറയ്ക്കണമെന്നും തടവറകളില്‍ ഒരിടവും ഒഴിഞ്ഞുകിടക്കരുതെന്നും ഹസാരെ ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















