കാശ്മീരി്ല്‍ വീണ്ടും ഭീകരാക്രമണം ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു

കാശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്കു നേരെ ഭീകരരുടെ ആക്രമണം. സാംബയിലെ സൈനിക ക്യാംപിനു നേരെ ഗ്രനേഡ് എറിഞ്ഞു. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
സൈനിക ക്യാംപിനു പുറത്തുനിന്നാണ് വെടിവയ്പ്പ് നടക്കുന്നത്. നാലോളം ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ രണ്ടു പേര്‍ ക്യാംപിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ട്. സാംബയിലെ മെസാര്‍ സൈനിക ക്യാംപിനു നേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്രനേഡുകള്‍ എറിയുകയും വെടിവയ്പ്പു നടത്തുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു - പത്താന്‍കോട്ട് ദേശീയപാത അടച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















