വിദേശത്ത് നിന്ന് ഇന്ത്യ കാണാനെത്തിയ ടൂറിസ്റ്റുകള്‍ 'പാപ്പരായതോടെ' ലക്ഷ്വറി ഹോട്ടല്‍ വിട്ട് താമസം ഗുഹയിലാക്കി... കുടിക്കാന്‍ ഗംഗാനദിയിലെ ജലം. കഴിക്കാന്‍ പച്ചിലകളും പഴങ്ങളും... . നദിക്കരയില്‍ തീ കൂട്ടി പാചകം... ഒടുവില്‍ പൊലീസ് കയ്യോടെ പൊക്കി ക്വാറന്റൈനിലാക്കി

വിദേശത്ത് നിന്ന് ഇന്ത്യ കാണാനെത്തിയ ടൂറിസ്റ്റുകള്‍ 'പാപ്പരായതോടെ' ലക്ഷ്വറി ഹോട്ടല്‍ വിട്ട് താമസം ഗുഹയിലാക്കി. കുടിക്കാന്‍ ഗംഗാനദിയിലെ ജലം. കഴിക്കാന്‍ പച്ചിലകളും പഴങ്ങളും. നദിക്കരയില്‍ തീ കൂട്ടി പാചകം... ഒടുവില്‍ പൊലീസ് കയ്യോടെ പൊക്കി ക്വാറന്റൈനിലാക്കി.
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ഋഷികേശിന് സമീപം ഗുഹയില്‍ താമസമാക്കിയ ആറ് വിദേശികളാണ് പൊലീസ് പിടിയിലായത്. ഇവരില്‍ മൂന്നു സ്ത്രീകളുമുണ്ട്.
തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൈയില്‍ കരുതിയ പണമെല്ലാം തീര്‍ന്നു. താമസിച്ചിരുന്ന ലക്ഷ്വറി ഹോട്ടല്‍ ഒഴിഞ്ഞു. ലക്ഷ്മണ്‍ ജുലയിലെ ഗംഗാതീരത്തെ ഗുഹയില്‍ താമസം തുടങ്ങി. ശനിയാഴ്ച വൈകിട്ട് നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടുമാസം മുമ്ബാണ് സംഘം ഋഷികേശിലെത്തിയത്.
ഗുഹയ്ക്ക് സമീപം മരച്ചില്ലകള്‍ ഉപയോഗിച്ച് ഇവര്‍ ഭക്ഷണം പാകം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഗംഗാ നദിയിലെ ജലമാണ് ഇവര്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പരിശോധനയില്‍ ഇവരിലാര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ലക്ഷ്മണ്‍ ജുല പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാകേന്ദ്ര സിംഗ് കതൈത്ത് പറഞ്ഞു
ലോക്ഡൗണ്‍ കാരണം മഹാരാഷ്ട്രയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 75 വിദേശ വിനോദസഞ്ചാരികളും.
ഇവരുടെ മടക്കയാത്രയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മുഖേന അതത് രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. ലോക്ഡൗണ്‍ നീണ്ടുപോയതുകാരണം ഇപ്പോഴും മുംബൈയില്‍ കുടുങ്ങിക്കിടക്കുന്ന 75 വിദേശികളെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇതില്‍ ആറു പേര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ വിസയില്‍ വന്നിട്ടുള്ളവരാണ്. ബാക്കിയുള്ളവര്‍ ടൂറിസ്റ്റ് വിസയില്‍ വന്നവരും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സഹായം തേടി സംസ്ഥാന സര്‍ക്കാരിന് ഇ-മെയില്‍ സന്ദേശം അയയ്ക്കുകയായിരുന്നു.
ഇതിനുപുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി എത്തി മുംബൈയില്‍ കുടുങ്ങിയവരും ഗള്‍ഫില്‍നിന്നു വരുംവഴി മുംബൈയില്‍ ഇറങ്ങിയവരും നാട്ടിലെത്താനാവാതെ കഴിയുന്നുണ്ട്.
ഏപ്രില്‍ 14-നു ശേഷം തിരിച്ചുപോകാം എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ലോക്ഡൗണ്‍ നീട്ടിയതോടെ ആ പ്രതീക്ഷ ഇല്ലാതായി.
https://www.facebook.com/Malayalivartha























