ലോക്ക്ഡൗണിനിടെ വിശപ്പകറ്റാന്‍ കാട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് ഒരു സംഘം നടക്കുന്നതിനിടെ കിട്ടിയത് വിഷപാമ്പിനെ... കൊന്ന് ഭക്ഷണമാക്കി

ലോക്ക്ഡൗണിനിടെ പട്ടിണി വിഷപ്പാമ്പിനെ ഭക്ഷണമാക്കി ഒരു സംഘം ആളുകള്‍. അരുണാചല്‍പ്രദേശിലാണ് സംഭവം. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവര്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ മൂന്ന് പേര്‍ ചത്ത രാജവെമ്പാലയെ തോളിലിട്ട് നില്‍ക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാന്‍ വാഴയിലകള്‍ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്.
കോവിഡ്-19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം പ്രദേശത്തെ പത്തായപ്പുരകളില്‍ അരിയോ മറ്റ് ധാന്യങ്ങളോ ശേഷിക്കുന്നില്ലെന്നും വിശപ്പകറ്റാന്‍ കാട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് തേടി പോയപ്പോള്‍ കിട്ടിയത് പാമ്പിനെയാണെന്നും സംഘത്തിലൊരാള്‍ പറയുന്നുണ്ട്.
വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നയിനമാണ് രാജവെമ്പാല. രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ്.
വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി പാമ്പിനങ്ങള്‍ അരുണാചല്‍ പ്രദേശിലുണ്ട്. ഒരു കൊല്ലത്തിനിടെ രണ്ട് പുതിയയിനം പാമ്പുകളെ ഇവിടെ കണ്ടെത്തിയിരുന്നു.
കോവിഡ്കാലത്തെ അടച്ചുപൂട്ടലിനിടയിലും രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് 10 കോടിയില്‍പ്പരം പേര്‍ക്ക്. ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തയാറാകാത്തതിനാലാണ് ഈ ദുര്യോഗം. എല്ലാവര്‍ക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ എന്നതില്‍നിന്ന് മാറി ബിപിഎല്‍ കാര്‍ഡുകാര്‍ക്കുമാത്രം സബ്‌സിഡി റേഷന്‍ നല്‍കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി നിലവില്‍വന്നത് 2013ലാണ്. 80 കോടി പേര്‍ക്ക് അടച്ചുപൂട്ടല്‍ക്കാലത്ത് അഞ്ച് കിലോവീതം ഭക്ഷ്യധാന്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 121 കോടിയാണ്. ഇതിന്റെ 67 ശതമാനം പദ്ധതിയുടെ ഗുണഭോക്താക്കളാണ് എന്ന നിഗമനത്തിലാണ് 80 കോടി പേര്‍ക്ക് സൗജന്യഭക്ഷ്യധാന്യം കിട്ടുമെന്ന് അവകാശപ്പെടുന്നത്. എന്നാല്‍, ജനന മരണ രജിസ്ട്രാര്‍ ഓഫീസ് രേഖപ്രകാരം ജനസംഖ്യ ഇപ്പോള്‍ 137.1 കോടിയായി. 16.1 കോടിയാണ് വര്‍ധന. ഇതനുസരിച്ച് 92.1 കോടി പേര് സൗജന്യറേഷന് കിട്ടാന് അര്ഹരാണ്. അതായത് 10 കോടിയിലേറെ പേര്‍ പുറത്ത്. മിക്ക സംസ്ഥാനങ്ങളിലും പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നില്ല. ജാര്‍ഖണ്ഡില്‍മാത്രം പുതിയ റേഷന്‍കാര്‍ഡിനുള്ള ഏഴുലക്ഷം അപേക്ഷ മാറ്റിവച്ചിരിക്കുകയാണ്. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടാനും ഭക്ഷ്യധാന്യവിഹിതം വര്‍ധിപ്പിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ഇതെ നയം തുടരുന്ന സംസ്ഥാനസര്‍ക്കാരുകള്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണംചെയ്ത് ബാധ്യത ഏറ്റെടുക്കുന്നില്ല.
ഉത്തര്‍പ്രദേശില്‍ 2.8 കോടി, ബിഹാറില്‍ 1.7 കോടി, മഹാരാഷ്ട്രയില്‍ 66 ലക്ഷം പേര്‍ വീതം പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. എഫ്‌സിഐ ഗോഡൗണുകളില്‍ 5.4 കോടി ടണ്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്‌ബോഴാണിത്.
"
https://www.facebook.com/Malayalivartha
























