അങ്കമാലിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം... ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അങ്കമാലിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് കാവശേരി സ്വദേശി രണ്‍ദീപ് (37) ആണ് മരിച്ചത്. വേങ്ങൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.15നായിരുന്നു സംഭവം നടന്നത്. മൈസൂരില്‍ നിന്ന് മൂവാറ്റുപുഴക്ക് തക്കാളിയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കേടായതിനെതുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്‍ ഭാഗത്ത് തക്കാളി കൊണ്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഈ സമയം വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്നു രണ്‍ദീപ്.
ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ വാഹനം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രണ്‍ദീപിനെ പുറത്തെടുത്തത്. ഡ്രൈവര്‍ അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്കമാലി അഗ്‌നിശമന സേനാംഗങ്ങളും പൊലീസും, കരയാംപറമ്പില്‍ നിന്ന് കൊണ്ടുവന്ന ക്രെയിനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























