രാജ്യം മുഴുവൻ ലോക്ഡൗണിലായപ്പോൾ ഹോട്ടലില്‍ നിന്ന് ഗുഹയിലേക്ക് താമസം മാറ്റിയ വിദേശികളെ പൊലീസ് പൊക്കി; പെട്ടുപോയ വിദേശികൾ ചെയ്തത്

രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധിപേരാണ് രാജ്യത്ത് കുടുങ്ങിപ്പോയത്. ലോകം മുഴുവനും അനിശ്ചിതത്വത്തിൽ ആയതിൽ പിന്നെ കോറോണയെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയുന്നത് തന്നെ. എന്നിരുന്നാൽ തന്നെയും ഓരോ നാടുകളിൽ നിരവധി വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് വിനോദസഞ്ചാരത്തിനായി എത്തിയ നിരവധിപേർ കുടുങ്ങിയിട്ടുണ്ടായിരുന്നു. ആദ്യവാരങ്ങളിൽ ചെറിയ ഭീകരത ഉളവായെങ്കിലും കേരളത്തിന്റെ ഉചിതമായ നടപടികൾ എല്ലാം തന്നെ വളരെ കൃത്യമായി കാര്യങ്ങളിലേക്ക് കൊണ്ടെത്തിച്ചിരുന്നു. ഇത്തരത്തിൽ വർക്കലയിലെ വിദേശിയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൃത്യമായ നിയന്ത്രണങ്ങളാണ് പുലർത്തിപ്പോന്നിരുന്നത്.
എന്നാൽ ഇത്തരത്തിൽ രാജ്യത്ത് കൊവിഡ് പടന്നുപിടിക്കുന്നതിനിടയില്‍ ഹോട്ടലില്‍ നിന്ന് ഗുഹയിലേക്ക് താമസം മാറ്റിയ ആറ് വിദേശ വിനോദസഞ്ചാരികളെ പൊലീസ് കണ്ടെത്തുകയുണ്ടായി. ഇതേതുടർന്ന് ഇവരെ നിരീക്ഷണത്തിനായി ഋശികേശിന് സമീപമുള്ള ആശ്രമത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഫ്രാന്‍സ്,അമേരിക്ക, ഉക്രയിന്‍,തുര്‍ക്കി നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
അതോടൊപ്പം തന്നെ ഇവര്‍ മാര്‍ച്ച് 24 മുതല്‍ ഉത്തരാഖണ്ഡിലെ ഋശികേശിനടുത്തുന്ന ഒരു ഗുഹയിലാണ് താമസിക്കുന്നതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സിംഗ് കഥൈറ്റ് വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് അവരെ ഇപ്പോള്‍ "സ്വര്‍ഗ്" ആശ്രമത്തിലേക്ക് മാറ്റിയെന്നും, കൊവിഡ് ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുത ജാഗ്രത പുലർത്തുമെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ 'ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനുമുമ്ബ് ഒരു ഹോട്ടലിലായിരുന്നു ഇവരുടെ താമസം. എന്നാല്‍ പണം തീര്‍ന്നതിന് ശേഷം അവര്‍ ഗുഹയിലേക്ക് മാറി. എന്നിരുന്നാലും ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാന്‍ കുറച്ച് പണം കയ്യിലുണ്ടായിരുന്നു.'- എന്നാണ് പൊലീസ് പറഞ്ഞത്. 700 ഓളം വിദേശ വിനോദ സഞ്ചാരികള്‍ ഋഷികേശില്‍ താമസിക്കുന്നതായി അധികൃതര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























